Site icon Fanport

‍” ക്യാപ്റ്റൻ സ്ഥാനമൊഴിയുന്ന തീരുമാനം കൊഹ്ലിക്ക് ഐപിഎല്ലിന് ശേഷം പ്രഖ്യാപിക്കാമായിരുന്നു “

‍ക്യാപ്റ്റൻ സ്ഥാനമൊഴിയുന്ന തീരുമാനം കൊഹ്ലിക്ക് ഐപിഎല്ലിന് ശേഷം പ്രഖ്യാപിക്കാമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐപിഎൽ നടക്കുന്നതിനിടെ കൊഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയും എന്ന് പ്രഖ്യാപിച്ചത് ആർസിബിയുടെ ടീം പ്രകടനത്തെയും ബാധിക്കുമെന്ന് ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

ഐപിഎൽ ഈ സീസണിൽ മികച്ച പ്രകടനമാണ് ആർസിബി കാഴ്ച്ച വെക്കുന്നത്. അതുകൊണ്ട് തന്നെ ടീമിന്റെ മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാതിരിക്കെയായിരുന്നു വേണ്ടത്. 2011 മുതൽ ആർസിബിയുടെ ക്യാപ്റ്റനാണ് വിരാട് കൊഹ്ലി. 2016ലാണ് ആർസിബി തങ്ങളുടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അന്ന് ഫൈനലിൽ എത്തിയെങ്കിലും കിരീടം ഉയർത്താൻ ആർസിബിക്കായിരുന്നില്ല.

Exit mobile version