Site icon Fanport

ബാംഗ്ലൂരിനെതിരെ ആധികാരിക ജയവുമായി കൊൽക്കത്ത

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആർ.സി.ബിയെ 92 റൺസിന് പുറത്താക്കിയ കെ.കെ.ആർ 9 വിക്കറ്റിന്റെ വമ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. 34 പന്തിൽ 48 റൺസ് എടുത്ത ശുഭ്മൻ ഗില്ലും 27 പന്തിൽ പുറത്താവാതെ 41 റൺസ് നേടിയ വെങ്കടേഷ് അയ്യരുമാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.

ബാംഗ്ലൂർ ഉയർത്തിയ 93 റൺസ് ലക്‌ഷ്യം വെറും 10 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 22 റൺസ് എടുത്ത ദേവ്ദത്ത് പടിക്കൽ ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറർ. കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തിയും ആന്ദ്രേ റസ്സലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 8 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മൂന്നാം സ്ഥാനത്താണ്.

Exit mobile version