Iplrain

ഫൈനൽ ഇന്നില്ല, കലാശപ്പോരാട്ടം നാളെ

ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎൽ കലാശപ്പോരാട്ടം ഇന്ന് നടക്കില്ല. മഴ കാരണം മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റുകയായിരുന്നു. മഴ കാരണം ഇന്ന് മത്സരം വൈകി തുടങ്ങുമെന്ന പ്രതീക്ഷയിൽ ഏവരും കാത്തിരുന്നുവെങ്കിലും നാളത്തേക്ക് മത്സരം മാറ്റുകയായിരുന്നു.

ചെന്നൈയും ഗുജറാത്തും തമ്മിൽ നേരത്തെ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയെ ഗുജറാത്ത് തോല്പിക്കുകയായിരുന്നു.

Exit mobile version