ഐപിഎൽ എന്ന് പ്രീമിയർ ലീഗ് പോലെയാവും, ചോദ്യമുയർത്തി ഇംഗ്ലീഷ് താരം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ മാതൃക തുടരുമെന്ന് ചോദിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ. ഐപിഎൽ ടീമുകളുടെ മോശം പ്രകടനമാണ് താരത്തിനെ കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ക്ലബ്ബ് ഫുട്ബാളിൽ ആകെയും ടീമിന്റെ മോശം പ്രകടനം തുടർക്കഥയാകുമ്പോൾ പരിശീലകനെ പുറത്താക്കാറുണ്ട്.

ഇതേ മാതൃക ക്രിക്കറ്റിലും പിന്തുടരേണ്ട എന്ന ചോദ്യമാണ് പീറ്റേഴ്‌സൺ ഉയർത്തിയത്. ഈ എഡിഷനിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കാഴ്ചവെക്കുന്നത്. സൗത്ത് ആഫ്രിക്കൻ ലെജൻഡ് ഗാരി കെസ്റ്റനാണ് ആർസിബിയെ പരിശീലിപ്പിക്കുന്നത്. അദേഹത്തിന് നേരെയാണ് കെവിൻ പീറ്റേഴ്‌സണിന്റെ ഒളിയമ്പുകൾ എന്ന് വ്യക്തം.

https://twitter.com/KP24/status/1115051729760935936