ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തരുതെന്ന് മോണ്ടി പനേസര്‍

ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തുവാന്‍ പദ്ധതിയിടുന്നുവെങ്കില്‍ ബിസിസിഐ അതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മോണ്ടി പനേസര്‍. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലോ യുഎഇയിലോ ഐപിഎല്‍ നടത്തുവാനുള്ള പദ്ധതികളാണ് ബിസിസിഐ ഇടുന്നതെങ്കിലും യുഎഇയ്ക്കാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ ഐപിഎല്‍ നടത്തുവാന്‍ ബിസിസിഐ തീരുമാനിക്കുകയാണെങ്കില്‍ അതില്‍ നിന്ന് അവര്‍ പിന്മാറണെന്നാണ് പനേസറിന്റെ ആവശ്യം.

മഴ ഐപിഎലിന് തടസ്സം സൃഷ്ടിക്കുമെന്നാണ് കാരണമായി പനേസര്‍ പറയുന്നത്. കൂടുതല്‍ മത്സരങ്ങളും മഴ കാരണം വെട്ടിക്കുറയ്ക്കേണ്ടി വരികയോ ഉപേക്ഷിക്കേണ്ടിയോ വരുമെന്നും സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ വലിയ തോതില്‍ മഴ മത്സരങ്ങള്‍ക്ക് തടസ്സമാകാറുണ്ടെന്നും പനേസര്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു മത്സരം 15 ഓവറോ 10 ഓവറോ ആക്കി ചുരുക്കേണ്ടി വന്നാല്‍ അത് രസംകൊല്ലിയാകുമെന്നും ഐപിഎല്‍ എന്ന ബ്രാന്‍ഡിന് തന്നെ തിരിച്ചടിയാകുമെന്നും മുന്‍ ഇംഗ്ലണ്ട് താരം വ്യക്തമാക്കി.

Exit mobile version