ഐപിഎലില്‍ നാലായിരം റണ്‍സ് തികച്ച് ക്രിസ് ഗെയില്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ തന്റെ വ്യക്തിഗത സ്കോര്‍ 6ല്‍ എത്തിയപ്പോള്‍ ഐപിഎലില്‍ നാലായിരം റണ്‍സ് തികച്ച് ക്രിസ് ഗെയില്‍. ഐപിഎലില്‍ ഈ നേട്ടം കുറിയ്ക്കുന്ന ഒമ്പതാമത്തെ താരമാണ് ക്രിസ് ഗെയില്‍. കൂടാതെ വിദേശ താരങ്ങളില്‍ രണ്ടാമത്തേതും. ഡേവിഡ് വാര്‍ണര്‍ ആണ് ഇതിനു മുമ്പ് നാലായിരം റണ്‍സ് തികച്ച വിദേശ താരം.

ഏറ്റവും കുറച്ച് ഇന്നിംഗ്സില്‍ നാലായിരം റണ്‍സ് തികച്ച താരമാണ് ക്രിസ് ഗെയില്‍. 112 റണ്‍സാണ് ഗെയില്‍ ഇതിനായി എടുത്തത്. അതേ സമയം ഡേവിഡ് വാര്‍ണര്‍ 114 ഇന്നിംഗ്സിലും വിരാട് കോഹ്‍ലി 128 ഇന്നിംഗ്സിലുമാണ് ഈ നേട്ടം കൊയ്തത്. സുരേഷ് റെയ്നയും ഗൗതം ഗംഭീറും 140 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കി.

Exit mobile version