Site icon Fanport

ഐപിഎല്‍ ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത് സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍

ഐപിഎല്‍ 2020ല്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി ബിസിസിഐ മുന്നോട്ട് പോകുമ്പോള്‍ സെപ്റ്റംബര്‍ 26ന് തുടങ്ങി നവംബര്‍ 8ന് തീരുന്ന തരത്തില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള ശ്രമങ്ങളാണ് അണിയറിയിലെന്ന് വിവരം. എന്നാല്‍ ഈ തീയ്യതികള്‍ ഒക്ടോബര്‍-നവംബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ മാത്രമേ സാധ്യമാകുകയുള്ളു. ഓസ്ട്രേലിയയിലാണ് 2020 ടി20 ലോകകപ്പ് നടക്കുവാനുള്ളത്.

ഫ്രാഞ്ചൈസികളോടും മീഡിയ പാര്‍ട്ണര്‍മാരോടും മറ്റു ഐപിലുമായി ബന്ധപ്പെട്ടവരോടെ ബിസിസിഐ ഇത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാ സംസ്ഥാന അസോസ്സിയേഷനുകളോടും ഐപിഎല്‍ നടത്തിപ്പിന് തയ്യാറായി നില്‍ക്കുവാനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.

Exit mobile version