Iplauctions

ഐപിഎൽ ലേലത്തിന് 1166 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

ഐപിഎൽ ലേലത്തിനായി മുന്‍ നിര താരങ്ങള്‍ ഉള്‍പ്പെടെ 1166 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാര്‍ക്ക്, രച്ചിന്‍ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നീ പ്രമുഖ താരങ്ങള്‍ പേര് നൽകിയവരിൽ ഉള്‍പ്പെടുന്നു.

830 ഇന്ത്യയ്ക്കാരും 336 വിദേശ താരങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. 212 ക്യാപ്ഡ് താരങ്ങളും 45 അസോസ്സിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും 909 അൺക്യാപ്ഡ് താരങ്ങളും ഉള്‍പ്പെടെയാണ് ഈ പട്ടിക.

ഹര്‍ഷൽ പട്ടേൽ, കേധാര്‍ ജാഥവ്, ശര്‍ദ്ധുൽ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ക്യാപ്ഡ് താരങ്ങള്‍. ഇംഗ്ലണ്ടിൽ നിന്ന് ആദിൽ റഷീദ്, ഹാരി ബ്രൂ്ക്, ദാവിദ് മലന്‍ എന്നീ ലോകകപ്പ് താരങ്ങളും ഒട്ടേറെ ക്യാപ്ഡ് താരങ്ങളും പേര് നൽകിയിട്ടുണ്ട്.

ലേലത്തിൽ നിന്ന് 30 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 77 സ്ലോട്ടുകളിലേക്കാണ് ഫ്രാഞ്ചൈസികള്‍ താരങ്ങളെ സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നത്.

Exit mobile version