Site icon Fanport

IPL 2021: മുംബൈ ഇന്ത്യൻസിൽ ഒരാൾക്ക് കൊറോണ പോസറ്റീവ്

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിലെ സപ്പോർട്ടിങ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ. ടീമിന്റെ വിക്കറ്റ് കീപ്പിങ് ഉപദേഷ്ട്ടാവായ കിരൺ മോറെക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ കിരൺ മോറെക്ക് പ്രകടനമായ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും മോറെയെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി.

നിലവിൽ ബി.സി.സി.ഐ നൽകിയ എല്ലാ നിർദേശങ്ങളും പരിഗണിച്ചാണ് മോറെയെ ഐസൊലേഷനിലേക്ക് മാറ്റിയതെന്നും കിരൺ മോറെയുടെ ആരോഗ്യ സ്ഥിതി മുംബൈ ഇന്ത്യൻസ് മെഡിക്കൽ വിഭാഗം പരിശോധിക്കുന്നുണ്ടെന്നും മുംബൈ ഇന്ത്യൻസ് അറിയിച്ചു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 2 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Exit mobile version