Picsart 23 04 01 12 16 47 380

ഐ പി എൽ ആവേശം, ഒറ്റ ദിവസം 2.5 കോടി പേര് ജിയോ സിനിമ ഇൻസ്റ്റാൾ ചെയ്തു

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ ഓൺലൈൻ ആയി ലഭിക്കുന്നത് ജിയോസിനിമ ആപ്പിലാണ്‌. ഇന്നലെ ഐ പി എല്ലിന്റെ ഉദ്ഘാടന ദിവസം ജിയോ ആപ്പ് ഒരു റെക്കോർഡ് തന്നെ ഇട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റാൾ ചെയ്ത ആപ്പായി ജിയോ സിനിമ ഇന്നലെ മാറി. 2.5 കോടിയിലധികം ആളുകൾ ഇന്നലെ ആപ്പ് ഇൻസ്റ്റാൾ ചെയ്തതായാണ് കണക്കുകൾ. ജിയോ സിനിമയിൽ ഐ പി എൽ ഇത്തവണ സൗജന്യമായി കാണാൻ ആകും. ഇതുവരെ ഐ പി എൽ ഹോട്സ്റ്റാറിൽ ആയിരുന്നു സ്ട്രീം ചെയ്യപ്പെട്ടിരുന്നത്.

ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ് മത്സരm ജിയോ സിനിമ വഴി ഇന്നൽർ 6 കോടിയിലധികം ആൾക്കാർ കണ്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ജിയോസിനിമ പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ആളുകൾ കണ്ട ഇവന്റ് ആയി ഇതോടെ ഈ മത്സരം മാറി. ജിയോസിനിമ നേരത്തെ ഫിഫ ലോകകപ്പും ഫ്രീ ആയി കായിക പ്രേമികളിൽ എത്തിച്ചിരുന്നു.

Exit mobile version