Site icon Fanport

ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക യു.എ.ഇയിലെ മൂന്ന് വേദികളിൽ

യു.എ.ഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമ്മ മൂന്ന് വേദികളിലായാണെന്ന് ഐ.പി.എൽ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിലാണ് നടക്കുകയെന്ന് തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 19ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 8ന് നടക്കും.

ദുബായ്, ഷാർജ, അബുദാബി എന്നീ സ്ഥലങ്ങളിൽ വെച്ചാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക. അതെ സമയം മത്സരത്തിന് കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ യൂ.എ.ഇ ഗവൺമെൻറ് ആവും തീരുമാനമെടുക്കുകയെന്നും ബ്രിജേഷ് പട്ടേൽ പറഞ്ഞു. അതെ സമയം ഒരു ഫ്രാഞ്ചൈസിക്കൾക്കും അവർ എവിടെ പരിശീലനം നടത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്നും ബ്രിജേഷ് പട്ടേൽ പറഞ്ഞു.

നേരത്തെ മാർച്ച് അവസാനം തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് ഐ.സി.സി ടി20 ലോകകപ്പും മാറ്റിവെച്ചതോടെ സെപ്റ്റംബറിൽ ഐ.പി.എൽ നടക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.

Exit mobile version