Site icon Fanport

താരങ്ങൾക്ക് കൊറോണ ടെസ്റ്റും ക്വറന്റൈനും തുടങ്ങി ഐ.പി.എൽ ടീമുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി താരങ്ങൾക്ക് കൊറോണ ടെസ്റ്റും ക്വറന്റൈനും തുടങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് താരങ്ങൾ നിർബന്ധമായും 2 ടെസ്റ്റുകൾ നടത്തണമെന്ന ബി.സി.സി.ഐ നിർദേശത്തിന് പുറമെയാണ് താരങ്ങൾ ഇപ്പോൾ നിൽക്കുന്ന സിറ്റിയിൽ വെച്ച് ടെസ്റ്റ് നടത്താൻ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ നിർദേശം നൽകിയത്.

ഈ ടെസ്റ്റുകൾ കഴിഞ്ഞതിന് ശേഷം യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് താരങ്ങൾ 24 മണിക്കൂർ ഇടവേളകളിൽ രണ്ട് കോവിഡ് ടെസ്റ്റുകൂടി നടത്തണം. ഇത് പ്രകാരം ഓരോ ഫ്രാഞ്ചൈസിയും താരങ്ങൾക്ക് യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് 4 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ മുംബൈ ഇന്ത്യൻസ് ടീം താരങ്ങളെ ക്വറന്റീനിൽ ആകിയിട്ടുണ്ട്. മറ്റൊരു ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ ചെന്നൈ സൂപ്പർ കിങ്‌സ് ഈ മാസം 22ന് യു.എ.ഇയിലേക്ക് തിരിക്കും.

Exit mobile version