എട്ടാം സീഡിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ അട്ടിമറിച്ച് പ്രണോയ്

തായ്ഡലാന്‍ഡിന്റെ കാന്റാഫോണ്‍ വാംഗ്ചാരോയനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനു ശേഷം അട്ടിമറിച്ച് ഇന്ത്യ ഓപ്പണര്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് എച്ച് എസ് പ്രണോയ്. ആദ്യം ഗെയിം പിന്നില്‍ പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ശേഷമാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. 68 മിനുട്ട് നീണ്ട് പോരാട്ടത്തില്‍ 14-21, 21-18, 21-14 എന്ന സ്കോറിനായിരുന്നു പ്രണോയ്‍യുടെ ജയം.

അതേ സമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ ഗുരുദത്ത് സായി(18-21, 11-21), കാര്‍ത്തിക് ജിന്‍ഡാല്‍(17-21, 8-21), കെവിന്‍ അരോകി വാള്‍ട്ടര്‍(16-21, 16-21) എന്നിവര്‍ തോല്‍വിയേറ്റു വാങ്ങി.

Exit mobile version