ഈ ബോളുകള്‍ക്ക് വലിയ വിലയാണ്, റസ്സലിനോട് സംയമനം പാലിക്കാന്‍ പറയണം – നര്‍മ്മാഭിപ്രായവുമായി കാര്‍ത്തിക്

മുംബൈയ്ക്കെതിരെ നിര്‍ണ്ണായക ജയം സ്വന്തമാക്കിയ ശേഷം മാച്ച് പ്രസന്റേഷനില്‍ ദിനേശ് കാര്‍ത്തിക്കിന്റെ നര്‍മ്മം നിറഞ്ഞ സംഭാഷണം. ആന്‍ഡ്രേ റസ്സല്‍ പന്തുകള്‍ അടിച്ച് പുറത്ത് കളയുന്നതിനെപ്പറ്റി ചോദിച്ചപ്പോളാണ് ദിനേശ് കാര്‍ത്തിക്കിന്റ പ്രതികരണം. ഈ പന്തുകള്‍ക്ക് വലിയ വിലയാണെന്നും റസ്സലിനോട് കുറച്ച് കൂടി സംയമനം പാലിക്കണമെന്നാണ് കമന്റേറ്ററുടെ റസ്സല്‍ പന്ത് സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ച് പറത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്‍ത്തിക്കിന്റെ മറുപടി.

റസ്സല്‍ മഹാനായ കളിക്കാരനാണെന്നും പ്രത്യേകത നിറഞ്ഞ താരമാണെന്നും പറഞ്ഞ ദിനേശ് കാര്‍ത്തിക് താരം കാണിയ്ക്കുന്ന പക്വത ഏറെ വലിയ കാര്യമാണെന്നും പറഞ്ഞു.

Exit mobile version