Ravindrajadeja

താന്‍ നേരത്തെ ബാറ്റിംഗിനിറങ്ങിയാൽ ചെന്നൈ ആരാധകര്‍ ഔട്ട് ആകുവാന്‍ ആഗ്രഹിക്കും – രവീന്ദ്ര ജഡേജ

താന്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോളെല്ലാം മഹി ചാന്റുകള്‍ കേള്‍ക്കാറുണ്ടെന്നും ചെന്നൈ ആരാധകര്‍ താന്‍ ഔട്ട് ആയി മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്യുവാന്‍ എത്തണമെന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞ് രവീന്ദ്ര ജഡേജ. ഇന്നലെ ഡൽഹിയ്ക്കെതിരെ ചെന്നൈയ്ക്ക് വേണ്ടി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം.

ബാറ്റിംഗ് ഓര്‍ഡറിൽ പ്രൊമോഷന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ജഡേജ ഇത് പറഞ്ഞത്. ടീം ജയിക്കുന്നിടത്തോളം കാലം താന്‍ ഇതിൽ സന്തോഷവാനാണെന്നും ജഡേജ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം ദീപക് ചഹാറും ധോണി വൺ ഡൗണായി ഇറങ്ങണെന്നും അല്ലാത്തപക്ഷം ജഡേജ, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റിനായി ചെന്നൈ ആരാധകര്‍ മുറവിളികൂട്ടുമെന്നും പറഞ്ഞിരുന്നു.

Exit mobile version