Picsart 24 03 24 09 26 18 276

ആഹ്ലാദം അതിരുകടന്നു, ഹർഷിത് റാണക്ക് എതിരെ നടപടി

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ത്രില്ലറിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ഫൈനൽ ഓവർ എറിഞ്ഞ് ഹീറോ ആയ ഹർഷിത് റാണയ്ക്ക് എതിരെ അച്ചടക്ക നടപടി. മത്സരത്തിനിടെ മായങ്ക് അഗർവാളിനും ഹെൻറിച്ച് ക്ലാസിനും നേരെ രോഷ പ്രകടനം നടത്തിയതിനാണ് നടപടി. മാച്ച് ഫീയുടെ 60 ശതമാനം അദ്ദേഹം പിഴ നൽകണം.

മായങ്ക് അഗർവാളിബെ പുറത്താക്കിയ ശേഷം ഹർഷിത് ഒരു ഫ്ലെയിംഗ് കിസ് നൽകി മായങ്കിനെ പ്രകോപിപ്പിച്ചിരുന്നു‌. അവസാന ഓവറിൽ ഹെൻറിച്ച് ക്ലാസെന് എതിരെയും ഹർഷിതിന്റെ ആഹ്ലാദൻ അതിരു വിട്ടു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.5 പ്രകാരം ഹർഷിത് രണ്ട് ലെവൽ 1 കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയാണ് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയത്. മാച്ച് റഫറിയുടെ തീരുമാനം പേസർ അംഗീകരിച്ചു. ഇന്നലെ 3 വിക്കറ്റ് എടുത്ത് കെ കെ ആറിന്റെ ഹീറോ ആകാൻ ഹർഷിതിനായിരുന്നു.

Exit mobile version