ഹര്‍ഷൽ പട്ടേൽ നാളത്തെ മത്സരത്തിനുണ്ടാകില്ല

തന്റെ സഹോദരിയുടെ മരണം കാരണം ഐപിഎൽ ബയോ ബബിളിൽ നിന്ന് പുറത്ത് കടക്കേണ്ടി വന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷൽ പട്ടേൽ നാളെ നടക്കുന്ന ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കില്ല.

മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ താരം ബബിളിൽ തിരിച്ച് കയറുന്നതിന് മുമ്പ് ഉണ്ടെന്നതിനാലാണ് ഇത്. പൂനെയിലെ തന്റെ വീട്ടിലേക്ക് താരം ഞായറാഴ്ചയാണ് പോയത്.

Exit mobile version