ഹര്‍ഷൽ കൂട്ടത്തിലെ ജോക്കര്‍, തനിക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം – ഫാഫ് ഡു പ്ലെസി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള ആര്‍സിബിയുടെ വിജയത്തിൽ കളി മാറ്റിയത് ഹര്‍ഷൽ എറി‍ഞ്ഞ 18ാം ഓവര്‍ എന്ന് പറഞ്ഞ് ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി. ഓവറിൽ നിന്ന് വെറും 8 റൺസ് വിട്ട് നൽകിയ ഹര്‍ഷൽ സ്റ്റോയിനിസിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിൽ തന്നെ ആദ്യ രണ്ട് പന്തിൽ താരം വൈഡ് രൂപത്തിൽ 6 റൺസ് വിട്ട് നൽകിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

ഹര്‍ഷൽ കൂട്ടത്തിലെ ജോക്കര്‍ ആണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തെടുക്കാവുന്ന പ്രത്യേക കാര്‍ഡ് ആണെന്നും താരം എപ്പോളും പ്രാധാന്യമുള്ള ഓവറുകളാണ് എറിയുന്നതെന്നും ഫാഫ് കൂട്ടിചേര്‍ത്തു.