Picsart 24 03 14 02 21 32 930

ഹാരി ബ്രൂക്ക് ഐ പി എല്ലിൽ നിന്ന് പിന്മാറി

ഡൽഹി ക്യാപിറ്റൽസ് ടീമിൻ്റെ ഭാഗമായിരുന്ന ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക് ഐ പി എല്ലിൽ നിന്ന് പിന്മാറി. തൻ്റെ മുത്തശ്ശി മരിച്ചതിനാൽ ആണ് താരം ഐപിഎൽ 2024-ൽ നിന്ന് പിൻമാറിയിരിക്കുന്നത്., ഈ ദുഃഖത്തിൽ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ബ്രൂക് പറഞ്ഞു.

നേരത്തെ ഇന്ത്യയിൽ നടന്ന ഇംഗ്ലണ്ടിൻ്റെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്നും ബ്രൂക്ക് പിന്മാറിയിരുന്നു.

“വരാനിരിക്കുന്ന ഐപിഎല്ലിൽ കളിക്കേണ്ടതില്ലെന്ന വളരെ ബുദ്ധിമുട്ടുള്ള തീരുമാനൻ ഞാൻ എടുത്തതെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും,” ബ്രൂക്ക് പ്രസ്താവനയിൽ പറഞ്ഞു.

“ഡൽഹി ക്യാപിറ്റൽസിൽ എത്തിയതിൽ ഞാൻ വളരെ ആവേശത്തിലായിരുന്നു, എല്ലാവരുമായും ചേരാൻ ഞാൻ ആഗ്രഹിച്ചിരുന്നു.” ബ്രൂക്ക് പറഞ്ഞു.

Exit mobile version