Picsart 23 11 25 00 20 39 937

രോഹിത് പിന്മാറി! ഇനി ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ

ഐപിഎൽ 2024 സീസണിൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആയി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ക്യാപ്റ്റൻസി പദവിയിൽ നിന്ന് ഒഴിഞ്ഞതായും ക്ലബ് അറിയിച്ചു. അടുത്തിടെ ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിനിൽ നിന്ന് മുംബൈ ഇന്ത്യൻസ് ഹാർദികിനെ സ്വന്തമാക്കൊയത്. ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് മുംബൈയിലും ക്യാപ്റ്റൻ ആകും എന്ന് സൂചനകൾ ഉണ്ടായിരുന്നു.


“ഇത് ഇവിടുത്തെ ഭാവി നിർമ്മിക്കുന്നതിന്റെ ഭാഗമാണ്, സച്ചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്, ആ ചരിത്രം തുടരാനായാൺ ഹാർദിക് പാണ്ഡ്യ ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്.” മുംബൈ ഇന്ത്യൻസിന്റെ ഗ്ലോബൽ ഓഫ് പെർഫോമൻസ് മേധാവി മഹേല ജയവർദ്ധനെ പറഞ്ഞു.

“രോഹിത് ശർമ്മയുടെ അസാധാരണമായ നേതൃത്വത്തിന് ഞങ്ങൾ നന്ദി അറിയിക്കുന്നു; 2013 മുതൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അസാധാരണമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ടീമിന് സമാനതകളില്ലാത്ത വിജയം നേടിക്കൊടുക്കുക മാത്രമല്ല, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.” ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

രോഹിതിന്റെ കൂടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ടീം ഹാർദികിലേക്ക് നീങ്ങുന്നത് എന്നും ക്ലബ് അറിയിച്ചു.

Exit mobile version