Picsart 24 04 15 10 14 02 081

“ഹാർദിക് പാണ്ഡ്യയെ ഇങ്ങനെ കുറ്റപ്പെടുത്തരുത്, അവൻ ഇന്ത്യക്ക് ആയി ലോകകപ്പ് കളിക്കേണ്ടവനാണ്” – പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യയെ ഇങ്ങനെ വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് കോച്ച് പൊള്ളാർഡ്. ചെന്നൈയ്‌ക്കെതിരായ 20 റൺസിൻ്റെ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു പൊള്ളാർഡ്. ചെന്നൈക്ക് എതിരായ പോരാട്ടത്തിൽ ബാറ്റിംഗിലും ബൗളിംഗിലും പാണ്ഡ്യ പതറിയിരുന്നു.

“ഇങ്ങനെ വിമർശനങ്ങൾ നേരിടുന്നത് അവൻ്റെ ആത്മവിശ്വാസത്തെ ബാധിക്കുമോ എന്ന് എനിക്കറിയില്ല. അവൻ ആത്മവിശ്വാസമുള്ള ആളാണ്. ക്രിക്കറ്റിൽ നിങ്ങൾക്ക് നല്ല ദിനങ്ങളും മോശം ദിനങ്ങളുമുണ്ട്” പൊള്ളാർഡ് പറഞ്ഞു.

“എനിക്ക് ഹാർദികിനെതിരായ വിമർശനങ്ങൾ കേട്ട് മടുത്തു. വ്യക്തികളെ ചൂണ്ടിക്കാണിക്കാൻ ക്രിക്കറ്റിൽ ആകില്ല‌‌. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. ആറാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ പോകുന്ന ഒരു വ്യക്തിയാണ്, അന്ന് എല്ലാവരും അവനായി ജയ് വിളിക്കും. ഇപ്പോൾ അവനെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്.” പൊള്ളാർഡ് പറയുന്നു.

“അവൻ നന്നായി കളിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളിൽ നിന്ന് മികച്ച പ്രകടനം വരാൻ ഞങ്ങൾ ശ്രമിക്കുകയാണ്‌” പൊള്ളാർഡ് പറഞ്ഞു.

അവൻ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ, എല്ലാവരും അവനെ സ്തുതിച്ചു പാടുന്നത് ഞാൻ ഇരുന്ന് ആസ്വദിക്കും എന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു.

Exit mobile version