Picsart 23 12 16 15 23 01 103

ക്യാപ്റ്റൻ ആക്കുമെങ്കിൽ മാത്രമെ തിരികെ മുംബൈ ഇന്ത്യൻസിൽ വരൂ എന്ന് ഹാർദിക് ഡിമാൻഡ് വെച്ചതായി റിപ്പോർട്ട്

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ അവരുടെ പുതിയ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചിരുന്നു. മുംബൈ ഇന്ത്യൻസിനായി 5 കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത് ശർമ്മയെ മാറ്റിയാണ് ഹാർദികിനെ ക്യാപ്റ്റൻ ആയി ക്ലബ് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ ആകണം എന്നാത് ഹാർദിക് പാണ്ഡ്യയുടെ ഡിമാൻഡ് ആയിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. താൻ തിരികെ വരണം എങ്കിൽ തന്നെ ക്യാപ്റ്റൻ ആക്കണം എന്ന് ഹാർദിക് ഡിമാൻഡ് വെച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഗുജറാത്ത് ടൈറ്റൻസിൽ ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് പാണ്ഡ്യ അവിടെ രണ്ട് സീസണിലും ടീമിൽ ഐ പി എൽ ഫൈനലിൽ എത്തിച്ചിരുന്നു. ഒരു തവണ കിരീടവും നേടി. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചത് മുംബൈ ഇന്ത്യൻ ആരാധകർക്കും പൂർണ്ണ സ്വീകാര്യത ഉള്ള പ്രഖ്യാപനമല്ല. ഏകദേശം നാലു ലക്ഷത്തോളം ഫോളോവേഴ്സിനെ അവർക്ക് സാമൂഹിക മാധ്യമങ്ങളിൽ ഇതിനു ശേഷം നഷ്ടമായി. മുംബൈ രോഹിതിനെ ക്യാപ്റ്റനായി പുനസ്ഥാപിക്കണം എന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version