Picsart 24 03 30 13 19 41 477

ഹാർദിക് പാണ്ഡ്യയെ കൂവുന്നത് നിർത്തണം എന്ന് അശ്വിൻ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് എതിരെയുള്ള ആരാധകരുടെ യുദ്ധം അവസാനിപ്പിക്കണം എന്ന് അശ്വിൻ. ഇതുവരെ നടന്ന രണ്ട് മത്സര വേദിയിലും ഹാർദികിനെ ആരാധകർ കൂവി വിളിച്ചിരുന്നു. ഇത് അവസാനിപ്പിക്കണം എന്ന് അശ്വിൻ പറയുന്നു.

“ജോ റൂട്ടിൻ്റെയും സാക്ക് ക്രാളിയുടെയും ആരാധകർ തമ്മിൽ വഴക്കിടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? മറ്റേതെങ്കിലും രാജ്യത്ത് ഇത് നടക്കുമോ? എനിക്ക് മനസ്സിലാകുന്നില്ല. ഓസ്‌ട്രേലിയയിൽ സ്റ്റീവ് സ്മിത്തിൻ്റെയും പാറ്റ് കമ്മിൻസിൻ്റെയും ആരാധകർ വഴക്കിടുമോ?” അശ്വിൻ ചോദിച്ചു.

“ഇത് ക്രിക്കറ്റ് അല്ല. ഇതൊരു സമ്പൂർണ്ണ സിനിമാ സംസ്‌കാരമാണ്. ഫാൻസ് യുദ്ധം വൃത്തികെട്ടതാകരുത്. ഇവർ നമ്മുടെ സ്വന്തം ക്രിക്കറ്റ് താരങ്ങളാണ്. എന്തിനാണ് നിങ്ങളുടെ സ്വന്തം കളിക്കാരനെ ചീത്തവിളിക്കുന്നത്?” അശ്വിൻ ചോദിച്ചു.

“സച്ചിൻ ടെണ്ടുൽക്കർ ഗാംഗുലിക്ക് കീഴിൽ കളിച്ചിട്ടുണ്ട്, രണ്ട് പേരും രാഹുൽ ദ്രാവിഡിന് കീഴിൽ കളിച്ചിട്ടുണ്ട്. എല്ലാവരും എംഎസ് ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല” അശ്വിൻ പറഞ്ഞു. .

Exit mobile version