Picsart 23 04 14 14 19 29 669

ഹാർദ്ദിക് പാണ്ഡ്യക്കും 12 ലക്ഷം പിഴ

ഐപിഎൽ 2023 സീസണിൽ ഒരു താരം കൂടെ പിഴ വാങ്ങിയിരിക്കുകയാണ്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ കൃത്യ സമയത്ത് ബൗൾ ചെയ്ത് പൂർത്തിയാക്കാത്തതിനാൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന് പിഴ ലഭിച്ചു. ‌ ഓവർ റേറ്റ് മോശമായതിനാൽ 12 ലക്ഷം ആണ് ഹാർദ്ദികിന് പിഴ വിധിച്ചിരിക്കുന്നത്. ഇനി ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും എന്ന മുന്നറിയിപ്പും താരത്തിന് ലഭിച്ചു. ഇന്നലെ പഞ്ചാബിന് എതിരെ വിജയം സ്വന്തമാക്കാൻ ഹാർദ്ദികിന്റെ ഗുജറാത്തിന് ആയിരുന്നു.

നേരത്തെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനും രാജസ്ഥാൻ റോയസ്ല് ക്യാപ്റ്റൻ സഞ്ജു സാംസണും ഓവർ റേറ്റ് കുറഞ്ഞതിന് പിഴ ലഭിച്ചിരുന്നു. .

Exit mobile version