Picsart 24 05 12 01 42 30 940

ഈ സീസണിൽ മുംബൈ ഇന്ത്യൻസ് നല്ല ക്രിക്കറ്റ് കളിച്ചില്ല എന്ന് ഹാർദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസ് ഈ സീസണിൽ നല്ല ക്രിക്കറ്റ് കളിച്ചില്ല എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ശേഷം സൻസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ. ഇന്നത്തെ പരാജയം കഠിനമായ ഒന്നായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു.

ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ നല്ല തുടക്കം ലഭിച്ചു എങ്കിലും അത് തുടരാൻ ഞങ്ങൾക്ക് ഇന്ന് കഴിഞ്ഞില്ല എന്ന് ഹാർദിക് പറഞ്ഞു. ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ പറഞ്ഞു.

“അടുത്ത കളിയെ കുറിച്ച് പ്രത്യേകിച്ച് ചിന്തകൾ ഒന്നുമില്ല, നമുക്ക് കഴിയുന്നിടത്തോളം കളി ആസ്വദിക്കാനും നല്ല ക്രിക്കറ്റ് കളിക്കാനും ശ്രമിക്കുക ആണ് ലക്ഷ്യം, അതാണ് സീസൺ തുടക്കം മുതലുള്ള ഞങ്ങളുടെ രീതി. ഈ സീസണിൽ ഞങ്ങൾ വേണ്ടത്ര മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല” – ഹാർദിക് പറഞ്ഞു.

Exit mobile version