Picsart 23 04 15 10 29 54 778

“താൻ ലക്നൗ സൂപ്പർ ജയന്റ്സിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നു.. അപ്പോഴാണ് നെഹ്റ വിളിച്ചത്” – ഹാർദിക്

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ താൻ കഴിഞ്ഞ സീസണിൽ ഗുജറാത്തിൽ ചേരുന്നതിന് മുമ്പ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ ചേരുന്നതിന് അടുത്ത് ആയിരുന്നു എന്ന് വ്യക്തമാക്കി. ലക്നൗവിൽ നിന്ന് തനിക്ക് ഒരു ഒഫർ ലഭിച്ചുവെന്നും കെഎൽ രാഹുലുമായുള്ള സൗഹൃദം കാരണം അവരോടൊപ്പം ചേരുന്നതിന് താൻ അടുത്തിരുന്നുവെന്നും ഹാർദിക് പറഞ്ഞു.

എന്നാൽ അപ്പോഴാണ് നെഹറ എന്നെ വിളിച്ചത്. ആ സമയത്ത് ഗുജറാത്ത് ഐപിഎല്ലിന്റെ ഭാഗമാകും എന്ന് ഉറപ്പില്ലായിരുന്നു. നെഹറ താൻ ആകും ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ എന്ന് പറഞ്ഞു. നെഹ്റ ഇല്ലായിരുന്നു എങ്കിൽ താൻ ഗുജറാത്തിലേക്ക് വരില്ലായിരുന്നു. ഹാർദ്ദിക് പറഞ്ഞു. ഞാൻ എന്താണെന്ന് മനസ്സിലാക്കിയ ഒരാളാണ് നെഹറ എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട് എന്നും ഹാർദിക് പറഞ്ഞു.

നെഹറ തന്നെയാണ് താൻ ഗുജറാത്തിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കണം എന്ന് പറഞ്ഞ് മെസേജ് അയച്ചത്. അത് എനിക്ക് ഒരു അത്ഭുതമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചില്ല, ഞാൻ ഒരിക്കലും ഒന്നിനും പുറകെയും ഓടിയ ആളല്ല എന്നും ഹാർദിക് പറഞ്ഞു

Exit mobile version