Site icon Fanport

ഹാർദിക് പാണ്ഡ്യ 100% ഫിറ്റ് ആണെന്ന് കരുതുന്നില്ല എന്ന് ഗിൽക്രിസ്റ്റ്

ഹാർദിക് പാണ്ഡ്യ 100 ശതമാനം ഫിറ്റ് ആണെന്ന് തനിക്ക് തോന്നുന്നില്ല എന്ന് ഇതിഹാസ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ഹാർദിക് പാണ്ഡ്യ ഇന്നലെ എറിഞ്ഞ അവസാന ഓവറിൽ അദ്ദേഹം 20 റൺസ് വഴങ്ങിയിരിന്നു. ഇതിനു ശേഷം സംസാരിക്കുക ആയിരുന്നു ഗിൽക്രിസ്റ്റ്.

ഹാർദിക് 24 04 15 01 41 05 076

“ഹാർദിക് പാണ്ഡ്യയുടെയും ബൗളിംഗിൻ്റെയും ഒരേയൊരു പോസിറ്റീവ്, വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു എന്നതാണ്. ഞാൻ ക്യാപ്റ്റനാണ്, ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് അദ്ദേഹം തീരുമാനിച്ചു.” ഗിൽക്രിസ്റ്റ് പറഞ്ഞു.

“പക്ഷെ അവൻ 100 ശതമാനം ഫിറ്റ്‌നസിൽ ആണ് ഉള്ളത് എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഫിറ്റ് അല്ലാതെയാണ് കാണപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ബൗളിംഗിനെ ഫിറ്റ്നസ് ആണ് ബാധിക്കുന്നത്.” ക്രിക്ക്ബസിൽ സംസാരിക്കവേ ആദം ഗിൽക്രിസ്റ്റ് പറഞ്ഞു.

Exit mobile version