Picsart 24 05 01 00 11 55 817

തുടക്കത്തിൽ വിക്കറ്റ് പോയതാണ് തിരിച്ചടി ആയത് എന്ന് ഹാർദിക്

ഇന്ന് തുടക്കത്തിൽ വിക്കറ്റുകൾ പോയതാണ് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് എന്ന് ഹാർദിക് പാണ്ഡ്യ. ലഖ്നൗവിന് എതിരെ 27-4 എന്ന രീതിയിൽ മുംബൈ ഇന്ത്യന തകർന്നിരുന്നു. ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ, രോഹിത് എന്നിവരെല്ലാം പവർപ്ലേയിൽ തന്നെ ഇന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ വലിയ സ്കോറിലേക്ക് ഹാർദികിന്റെ ടീമിന് എത്താൻ ആയിരുന്നില്ല.

“നേരത്തെ വിക്കറ്റുകൾ നഷ്ടമായാൽ അതിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു, അതാണ് ഞങ്ങൾക്ക് ഇന്ന് റിക്കവർ ആകാൻ ഇരുന്നത്. ഞങ്ങൾ പന്ത് കൂടുതൽ നോക്കണമായിരുന്നു. അത് ചെയ്തില്ല. പെട്ടെന്ന് തന്നെ വിക്കറ്റ് കളയുകയും ചെയ്തു.” ഹാർദിക് പറഞ്ഞു.

“ഇതുവരെയുള്ള സീസൺ ഇങ്ങനെ ആയിരുന്നു. ഞങ്ങൾ തിരിച്ചുവരുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, ഞങ്ങൾ എല്ലാം നൽകണം. ഈ ഗെയിമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.” ഹാർദിക് കൂട്ടിച്ചേർത്തു.

Exit mobile version