Picsart 23 05 23 10 47 55 786

“ധോണി തന്റെ പ്രിയ സുഹൃത്താണ്, ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ഒരു പിശാച് ആയിരിക്കണം” – ഹാർദ്ദിക്

ധോണി തന്റെ പ്രിയ സുഹൃത്താണ് എന്ന് ഹാർദ്ദിക് പാണ്ഡ്യ. ഇന്ന് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പൃ കിംഗ്സും ക്വാളിഫയറിൽ ഏറ്റുമുട്ടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. താൻ എപ്പോഴും സിഎസ്‌കെ ക്യാപ്റ്റന്റെ ആരാധകനായിരിക്കുമെന്നും ഒരു പിശാചിന് മാത്രമേ മഹാനായ ആ മനുഷ്യനെ വെറുക്കാൻ കഴിയൂ എന്നും ഹാർദ്ദിക് പറഞ്ഞു.

“പലരും മഹി ഗൗരവമുള്ളയാളാണെന്നു കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ധോണിയോട് തമാശകൾ പറയാറുണ്ട്, മഹേന്ദ്ര സിംഗ് ധോണിയായി ഞാൻ അദ്ദേഹത്തെ കാണുന്നില്ല. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, വെറുതെ അദ്ദേഹത്തെ കണ്ടു നിന്ന് തന്നെ ഞാൻ പഠിച്ചു. എനിക്ക് അവൻ എന്റെ പ്രിയ സുഹൃത്തും പ്രിയ സഹോദരനും ആണ്‌” ഹാർദ്ദിക് പറയുന്നു‌.

ഞാൻ എന്നും മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകനായിരിക്കും. എംഎസ് ധോണിയെ വെറുക്കാൻ നിങ്ങൾ പിശാചായിരിക്കണം” ഗുജറാത്ത് ടൈറ്റൻസ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഹാർദിക് പറഞ്ഞു.

Exit mobile version