ധോണി ബാറ്റ് ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസകരം

ധോണി ബാറ്റ് ചെയ്യുമ്പോള്‍ പന്തെറിയുക എന്നും പ്രയാസകരമാണെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍. തോല്‍വിയില്‍ ഏറെ നിരാശയുണ്ടെന്നും രഹാനെ വ്യക്തമാക്കി. തങ്ങള്‍ ആദ്യ പത്തോവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും അവസാന അഞ്ചോവറിലാണ് കളി മാറിയതെന്നും രഹാനെ വ്യക്തമാക്കി.

തോല്‍വിയ്ക്ക് ഉത്തരവാദിത്വം ബാറ്റിംഗ് യൂണിറ്റിനാണെന്നും ജയിക്കുമ്പോളും തോല്‍ക്കുമ്പോളും അത് ടീമെന്ന നിലയില്‍ തന്നെയാവും വിലയിരുത്തേണ്ടതെന്നും രഹാനെ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം മോശം പ്രകടനമല്ല കളിച്ചതെന്നും രഹാനെ വ്യക്തമാക്കി.

Exit mobile version