Site icon Fanport

വെല്ലുവിളികൾ നേരിടാൻ ആകുന്ന താരമാണ് ഹാർദിക്, മികച്ച ക്യാപ്റ്റനാണ് എന്ന് ഹർഭജൻ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിന് മുന്നോടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ നേതൃഗുണങ്ങളെ പ്രശംസിച്ച് മുൻ മുംബൈ ഇന്ത്യൻസ് സ്പിന്നർ ഹർഭജൻ സിംഗ്. ഐപിഎൽ 2024ൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി പാണ്ഡ്യ എത്തുന്നത് നല്ലതാണ് എന്ന് ഹർഭജൻ പറഞ്ഞു.

ഹാർദിക് 23 11 04 10 34 01 861

“ഹാർദിക് വെല്ലുവിളികളിൽ വിജയിക്കാൻ ആകുന്ന ഒരാളാണ്. ആദ്യ വർഷം കിരീടവും അടുത്ത വർഷം റണ്ണേഴ്‌സ് അപ്പുമായി അദ്ദേഹം ജിടിക്ക് വേണ്ടി ക്യാപ്റ്റൻ എന്ന നിലയുൽ മികച്ച പ്രകടനം നടത്തി.” ഹർഭജൻ പറഞ്ഞു.

“അദ്ദേഹം ഒരു നേതാവാണെന്ന് ഇത് കാണിക്കുന്നു. അവൻ ഇപ്പോൾ വളരെ നിശബ്ദനാണ്, നന്നായി പ്രവർത്തിക്കുന്നു. ഒരു നായകംറ്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നു,” ഹർഭജൻ പറഞ്ഞു

Exit mobile version