ചെന്നൈയില്‍ മത്സരങ്ങളുള്ളതിനാല്‍ ഹര്‍ഭജന്റെ സാന്നിദ്ധ്യം ഗുണം ചെയ്യും – ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ ചെന്നൈയില്‍ ആണ് നടക്കാനിരിക്കുന്നത്. ഇതിനാല്‍ തന്നെ ഈ സീസണിലെ ലേലത്തില്‍ ടീമിലെത്തിച്ച ഹര്‍ഭജന്‍ സിംഗിന്റെ സാന്നിദ്ധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ കാഴ്ചപ്പാട്.

2 കോടി രൂപയ്ക്കാണ് മുന്‍ ചെന്നൈ താരത്തെ ഈ സീസണില്‍ സ്വന്തമാക്കിയത്. സ്പിന്നിന് പേരുകേട്ട സ്റ്റേഡയിത്തില്‍ ഹര്‍ഭജന്‍ സിംഗിന്റെ സാന്നിദ്ധ്യം ടീമിനെ കരുത്തരാക്കുന്നുവെന്നും മോര്‍ഗന്‍ പറഞ്ഞു. തന്റെ ടീം പൊതുവേ സ്പിന്‍ ഡിപ്പാര്‍ട്മെന്റില്‍ അതി ശക്തരാണെന്നും ഹര്‍ഭജന്റെ ചെന്നൈയിലെ അനുഭവസമ്പത്ത് കൂടിയാകുമ്പോള്‍ ടീം അതിശക്തമാകുന്നുവെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.