Site icon Fanport

ജോസ് ബട്ലർ ആണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ബാറ്റർ എന്ന് ഹർഭജൻ

രാജസ്ഥാൻ റോയൽസിനായി മികച്ച രീതിയിൽ പന്തു ചെയ്യുന്ന ജോസ് ബട്ലറെ പുകഴ്ത്തികൊണ്ട് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ജോസ് ബട്ട്‌ലറെ പുകഴ്ത്താൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന് ഹർഭജൻ പറഞ്ഞു.

ജോസ് ബട്ലർ 23 04 13 13 03 46 359

“ജോസ് ബട്ട്‌ലറെ പുകഴ്ത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹം ക്രിക്കറ്റിൽ ഇപ്പോൾ ഏറ്റവും മികച്ച ബാറ്ററാണ്,” ഹർഭജൻ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“അദ്ദേഹം ക്രീസ് പൂർണ്ണ രീതിയിൽ ഉപയോഗിക്കുന്നു, മികച്ച സാങ്കേതിക വിദ്യയുടെ ഉടമയാണ്, പേസിനും സ്പിന്നിനുമെതിരെ അദ്ദേഹത്തിന് നല്ല ഫുട്‌വർക്കുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, അവൻ ഇപ്പോൾ ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ്.” ഹർഭജൻ പറഞ്ഞു.

ഇന്നലെ ചെന്നൈക്ക് എതിരെ 36 പന്തിൽ 52 റൺസെടുത്ത ബട്‌ലർ രാജസ്ഥാന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. ബട്ലറിന്റെ ഈ സീസണിലെ മൂന്നാമത്തെ അർധ സെഞ്ച്വറി ആയിരുന്നു ഇത്.

Exit mobile version