Picsart 24 04 07 21 11 03 422

ഗുജറാത്തിന് എതിരെ 164 റൺസ് വിജയലക്ഷ്യമായി ഉയർത്തി ലഖ്നൗ

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 163-5 റൺസ് എടുത്തു. മാർക്കസ് സ്റ്റോയിനസിന്റെ മികച്ച അർദ്ധ സെഞ്ച്വറി ആണ് ലക്നൗവിന് മാന്യമായ സ്കോർ നൽകിയത്. അവസാനം നിക്കോളസ് പൂരൻ കൂടെ ആഞ്ഞടിച്ചത് കൊണ്ട് അവർക്ക് പൊരുതാവുന്ന സ്കോർ ആയി.

ഇന്ന് ലഖ്നൗവിന് അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. അവരുടെ ഓപ്പണറായ ഡി കോക്ക് വെറും 6 റൺസ് എടുത്ത് പുറത്തായി‌. പിന്നാലെ വന്ന പടിക്കൽ 7 റൺസ് എടുത്തും പുറത്തായി. ഇത് അവരുടെ സ്കോറിംഗിനെ തുടക്കത്തിൽ തന്നെ ബാധിച്ചു. പിന്നീട് രാഹുലും സ്റ്റോറിസും ചേർന്നാണ് ലഖ്നൗവിനെ മുന്നോട്ടു നയിച്ചത്. പക്ഷേ ഇരുവർക്കും റൺറേറ്റ് അത്ര ഉയർത്താനായില്ല. രാഹുൽ 31 പന്തിൽ നിന്ന് 33 റൺസ് ആണ് എടുത്തത്. സ്റ്റോയിനിസ് 43 പന്തിൽ നിന്ന് 58ഉം എടുത്തു‌

അവസാനം പൂരൻ 22 പന്തിൽ 32 റൺസും, ബദോനി 11 പന്തിൽ 2 റൺസും എടുത്തു. പൂരൻ 3 സിക്സ് അടിച്ചു.

Exit mobile version