Picsart 24 04 04 20 47 42 913

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഗിൽ, ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോർ

ഇന്ത്യൻ പ്രീമിയർ ലീഗൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തു. ക്യാപ്റ്റൻ ഗല്ലിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് നല്ല സ്കോറിൽ എത്തിയത്.

തുടക്കത്തിൽ 11 റൺസ് എടുത്ത സാഹയെ നഷ്ടമായി എങ്കിലും പിന്നീട് വില്യംസണുമായുൻ സായി സുദർശനമായും ചേർന്ന് മികച്ച കൂട്ടുകെട്ടുകൾ തീർത്ത് ഗിൽ ഗുജറാത്തിനെ നല്ല സ്കോറിലേക്ക് നയിച്ചു. വില്യംസൺ 22 പന്തിൽ 26 റൺസ് ആണ് എടുത്തത്. സായ് സുദർശൻ 19 പന്തിൽ 33 റൺസും എടുത്തു.

ഗിൽ 32 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിന്റെ ഈ സീസണിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ആകെ 48 പന്തിൽ 89 റൺസ് എടുക്കാൻ ഗില്ലിനായി. 4 സിക്സും 6 ഫോറും ഗിൽ അടിച്ചു.

അവസാനം തെവാതിയ 8 പന്തിൽ 23 അടിച്ച് ഗുജറാത്തിന്റെ ടോട്ടൽ ഉയർത്താൻ സഹായിച്ചു. പഞ്ചാബിനായി റബാഡ 2 വിക്കറ്റും ഹർപ്രീത് ബാർ,ഹർഷൽ പടേൽ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി

Exit mobile version