Picsart 24 04 05 00 03 59 630

ക്യാച്ചുകൾ വിട്ടതാണ് പ്രശ്നമായത് എന്ന് ശുഭ്മൻ ഗിൽ

ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിനെതിരെ പരാജയപ്പെടാൻ കാരണം ക്യാച്ചുകൾ വിട്ടതാണ് എന്ന് ശുഭ്മൻ ഗിൽ. ഇന്ന് 199 റൺസ് എടുത്തിട്ടും ഗുജറാത്തിന് ഡിഫൻഡ് ചെയ്യാൻ ആയിരുന്നില്ല. ഒരു ബോൾ ശേഷിക്കെ ആണ് പഞ്ചാബ് കിംഗ്സ് ഇന്ന് വിജയിച്ചത്.

ക്യാച്ചസ് ആണ് പ്രശ്നമായത് എന്ന് ഗിൽ മത്സര ശേഷം പറഞ്ഞു. ക്യാച്ചു വിട്ട് കളഞ്ഞാൽ വിജയിക്കുക എളുപ്പമല്ല എന്ന് ഗിൽ പറഞ്ഞു. ഇന്ന് നിർണായക ഘട്ടത്തിൽ ഉമേഷ് യാദവും ഒമർസായിയും ഒരോ ക്യാച്ചുകൾ വിട്ടു കളഞ്ഞിരുന്നു.

ഈ പിച്ചിൽ ഡിഫൻഡ് ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. 200 മോശം സ്കോർ ആണെന്ന് താൻ പറയുന്നില്ല. 15ആം ഓവർ വരെ ഞങ്ങൾ മുന്നിൽ ആയിരുന്നു. പിന്നെയാണ് ക്യാച്ച് വിട്ടത്‌. അത് നിർണായകമായി. ഗിൽ പറഞ്ഞു. ഐ പി എല്ലിന്റെ സൗന്ദര്യമാണ് ശശാങ്കിനെയും അശുതോഷിനെയും പോലുള്ളവർ വന്ന് ഇതുപോലുള്ള ഇന്നിങ്സ് കളിക്കുന്നത് എന്നും ഗിൽ പറഞ്ഞു.

Exit mobile version