“ക്രിസ് ഗെയ്ലിന് ഒരോ വർഷം കഴിയുമ്പോഴും വീര്യം കൂടുന്നു”

വെസ്റ്റിൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനു ഒരോ വർഷം കഴിയുമ്പോഴും വീര്യം കൂടുക ആണ് എന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ. താൻ ക്രിസ് ഗെയ്ലിന് ഒപ്പം ദീർഘകാലമായി കളിക്കുകയാണ്. ഗെയ്ലിനൊപ്പം കളിക്കുന്നത് എപ്പോഴും ഫൺ ആണെന്ന് രാഹുൽ പറഞ്ഞു. ഗെയ്ല് പാർട്ടി നടത്തി വന്നാലും ഗ്രൗണ്ടിൽ എത്തിയാൽ ഗംഭീര പ്രകടനമാണ്. അത് എങ്ങനെ ആണ് എന്നത് കൗതുകമാണ്. ദിവസം മണിക്കൂറുകളോളം പരിശീലനം നടത്തുന്ന തനിക്ക് ഗെയ്ലിന്റെ രീതികൾ അത്ഭുതമാണെന്ന് രാഹുൽ പറഞ്ഞു.

ഗെയ്ലിന് ഒപ്പം വീണ്ടും കളിക്കുന്നത് ഉറ്റു നോക്കുകയാണ്. ഗെയ്ല് കുറേ സിക്സ് അടിക്കുന്നത് കാണണമെന്നും രാഹുൽ പറഞ്ഞു. പഞ്ചാബിന് വളരെ പരിചയ സമ്പത്തുള്ള പരിശീലകർ ആണ് ഉള്ളത് എന്നും അതിന്റെ ഗുണം കാണാൻ കഴിയും എന്നും പഞ്ചാബ് ക്യാപ്റ്റൻ പറഞ്ഞു. ഏപ്രിൽ 12ന് രാജസ്ഥാൻ റോയൽസിന് എതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.

Exit mobile version