Picsart 23 02 21 13 17 23 512

ഈ ഐ പി എല്ലിൽ ഇതുവരെ നല്ല പ്രതിഭകളെ കണ്ടെത്താൻ ആയിട്ടില്ല എന്ന് ഗവാസ്കർ

മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റിംഗ് ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ ഈ സീസണിലെ ആദ്യ കുറച്ച് മത്സരങ്ങളിൽ മികച്ച യുവ പ്രതിഭകളെ ഐ പി എല്ലിന് കണ്ടെത്താനായിട്ടില്ല എന്ന് അഭിപ്രായപ്പെട്ടു.

സ്‌പോർട്‌സ്‌സ്റ്റാറിനായുള്ള തന്റെ ഏറ്റവും പുതിയ കോളത്തിൽ എഴുതിയ ഗവാക്സർ ഐ പി എൽ ടൂർണമെന്റ് ഇതുവരെ അതിന്റെ ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞു. ഐ പി എൽ എന്നാൽ പ്രതിഭകൾ അവസരങ്ങൾ കണ്ടുമുട്ടുന്ന സ്ഥലം എന്നാണ് പറയാറ് എന്നും അത് ഇതുവരെ നടന്നില്ല എന്നും ഗവാസ്കർ പറയുന്നു. സീസണിന്റെ ശേഷിക്കുന്ന സമയങ്ങളിൽ അത് മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്ട്‌മെന്റും ഓപ്പണിംഗ് ബാറ്റിംഗ്, സ്പിൻ ബൗളിംഗ് വിഭാഗങ്ങളും ആവേശകരമായ പ്രതിഭകളെ താ‌ൻ നോക്കുകയാണ്, ഇതുവരെ കണ്ടെത്താ‌ ആയിട്ടില്ല. ഗവാസ്‌കർ എഴുതി.

ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിലും പ്രതിഭകളുടെ കുറവുണ്ടെന്ന് തോന്നുന്നു. T20 ഫോർമാറ്റ് ബൗളർമാരർക്ക് വളരെ കഠിനമാണെന്ന് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version