Picsart 23 04 17 19 43 00 646

ഡെൽഹിക്ക് ബാക്കിയുള്ള 9 മത്സരങ്ങളിൽ 9ഉം വിജയിക്കാം എന്ന് ഗാംഗുലി

ഡെൽഹി ക്യാപിറ്റൽസിന് ഇപ്പോഴും ഈ സീസണിൽ പ്രതീക്ഷയുണ്ട് എന്ന് സൗരവ് ഗാംഗുലി‌. ഈ സീസണിൽ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും ഡെൽഹി പരാജയപ്പെട്ടിരുന്നു. നമുക്ക് ഈ പരാജയങ്ങൾ മറക്കണം. അടുത്ത മത്സരത്തിൽ മടങ്ങിവരും. ഇതിലും മോശമാകാൻ ഞങ്ങൾക്ക് കഴിയില്ല, ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടാൻ മാത്രമേ കഴിയൂ. ഗാംഗുലി പറഞ്ഞു.

ഇനിയും ഒമ്പത് മത്സരങ്ങൾ ബാക്കിയുണ്ട്, ഞങ്ങൾക്ക് 9ൽ 9ഉം വിജയിക്കാം. ഡൽഹി ക്യാപിറ്റൽസ് പങ്കിട്ട വീഡിയോയിൽ ഗാംഗുലി പറയുന്നു.. കളിക്കാർക്ക് ഇപ്പോൾ പ്ലേ ഓഫ് യോഗ്യതയെക്കുറിച്ച് ചിന്തിക്കണ്ട് എന്നും അഭിമാനത്തിനായി കളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

“നമ്മൾ യോഗ്യത നേടിയാലും ഇല്ലെങ്കിലും പ്രശ്നമില്ല, ഈ ഘട്ടത്തിൽ ഞങ്ങൾക്ക് അത് അത്ര പ്രശ്നമല്ല, പക്ഷേ നമുക്ക് നമ്മുടെ അഭിമാനത്തിനായി കളിക്കാം, നമുക്ക് അവിടെയെത്താൻ കഴിയുമോ എന്ന് നോക്കാം.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version