Site icon Fanport

“എങ്ങനെ ബയോ ബബിളിന് അകത്ത് കൊറോണ എത്തി എന്ന് അറിയില്ല”

ഐ പി എല്ലിൽ എങ്ങനെ കൊറോണ പകർന്നു എന്ന് പറയാൻ ആവില്ല എന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബയോ ബബിൾ ലംഘനം ഉണ്ടായിട്ടില്ല എന്നത് ഉറപ്പണ്‌. പക്ഷെ എങ്ങനെ കൊറോണ അകത്തു വന്നു എന്നും ഇത്രയും താരങ്ങളെ ബാധിച്ചു എന്നും പറയാൻ ആകില്ല എന്ന് ഗാംഗുലി പറഞ്ഞു‌. ഇന്ത്യയിൽ എങ്ങനെ ഇത്ര കൊറോണ കേസുകൾ ഉണ്ടാകുന്നു എന്നതും മനസ്സിലാകുന്നില്ല എന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ബയോ ബബിളിന് അകത്ത് കൊറോണ വ്യാപനം ഉണ്ടായിരുന്നു. അന്ന് അവർക്ക് മത്സരങ്ങൾ മാറ്റിവെക്കാൻ പറ്റുമായിരുന്നു. കാരണം അത് വളരെ കാലം നീണ്ടു നിക്കുന്ന ലീഗാണ്. ഐ പി എല്ലിന് അങ്ങനെ ഒരു സാധ്യത ഇല്ല എന്ന് ഗാംഗുലി പറഞ്ഞു. ഇവിടെ താരങ്ങളെ അവരുടെ രാജ്യാന്തര മത്സരങ്ങൾക്കായി വിട്ടു നൽകേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version