Picsart 24 05 06 12 16 23 241

ഗൗതം ഗംഭീർ!! മൂന്ന് KKR കിരീടത്തിലെയും യഥാർത്ഥ ഹീറോ

ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ മൂന്നാം IPL കിരീടമാണ് നേടിയത്. ഈ മൂന്ന് കിരീടത്തിലും KKR-നു ഒപ്പം ഉണ്ടായിരുന്ന പ്രധാന ഫാക്ടർ ഗൗതം ഗംഭീർ ആയിരുന്നു. അദ്ദേഹത്തിന്റെ വിന്നിംഗ് മെന്റാലിറ്റി ആയിരുന്നു. ഇതിനു മുമ്പ് രണ്ട് തവണ കെ കെ ആർ കിരീടം നേടുമ്പോഴും ഗംഭീർ ക്യാപ്റ്റൻ ആയി ടീമിനൊപ്പം ഉണ്ടായിരുന്നു. ഇത്തവണ മെന്റർ ആയും.

എന്നും സൂപ്പർ താരങ്ങളുടെ വലിയ നിര ഒപ്പം ഉണ്ടായിട്ടും ഗംഭീർ വരുന്നത് വരെ കെ കെ ആറിന് കിരീടത്തിന് അടുത്തൊന്നും എത്താൻ ആയിരുന്നില്ല. 2012ൽ ക്യാപ്റ്റൻസി ഏറ്റെടുത്തായിരുന്നു ഗംഭീർ ആദ്യമായി കൊൽക്കത്തയെ കിരീടത്തിൽ എത്തിച്ചത്. 2014ൽ വീണ്ടും ഗംഭീർ എന്ന ക്യാപ്റ്റൻ ആ കിരീട നേട്ടം ആവർത്തിച്ചു.

2014നു ശേഷം പിന്നെ കെ കെ ആറിന് കിരീടത്തിൽ എത്താൻ ആയിരുന്നില്ല. സമീപകാലത്ത് അവസാന രണ്ടു സീസണുകൾ തീർത്തും പരിതാപകരം ആയതോടെയാണ് കെ കെ ആർ ഉടമകൾ ഗംഭീറിനെ വീണ്ടും സമീപിച്ചത്. ഇത്തവണ മെന്റർ ആയാണ് ഗംഭീർ വന്നത്.

ടീമിന്റെ മെന്റാലിറ്റി ആകെ മാറ്റാൻ ഗംഭീറിനായി. വിജയിക്കാൻ മാത്രമല്ല തീർത്തും ഏകപക്ഷീയമായി വിജയിക്കാൻ ഇത്തവണ കെ കെ ആറിനായി. നരെയ്നെ വീണ്ടും ഓപ്പണറായി എത്തിക്കുന്നത് ഉൾപ്പെടെ വലിയ തീരുമാനങ്ങൾക്ക് പിറകിലും ഗംഭീർ ആയിരുന്നു.

Exit mobile version