Picsart 24 05 14 22 11 41 489

ഫ്രേസർ മക്ഗർകിനെ നിലനിർത്താ‌ൻ ഡെൽഹി ആഗ്രഹിക്കുന്നു എന്ന് ഗാംഗുലി

ഡെൽഹി ക്യാപിറ്റൽസ് ഓപ്പണർ ഫ്രേസർ മക്ഗർകിനെ നിലനിർത്താൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഡൽഹി ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി. അടുത്ത വർഷത്തെ മെഗാ ലേലത്തിന് മുന്നെ ഫ്രാഞ്ചൈസി താരത്തെ നിലനിർത്തുമെന്ന് ഗാംഗുലി സൂചന നൽകി. ഈ സീസണിൽ ഐ പി എല്ലിൽ എത്തിയ മക്ഗർക് 330 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. 230നു മേലെയാണ് സ്ട്രൈക്ക് റേറ്റ്.

“അവന് ലോകകപ്പ് ടീമിൽ അവസരം നഷ്‌ടപ്പെട്ടുവെന്ന് എനിക്കറിയാം. ഓസ്‌ട്രേലിയക്ക് അവനെ ടീമിൽ എടുക്കാമായിരുന്നു. 22 വയസ്സ് മാത്രമെ അവനുള്ളൂ. അവന് ഒരു നീണ്ട കരിയർ മുന്നിൽ ഉണ്ട്,” സൗരവ് ഗാംഗുലി പറഞ്ഞു,

“ഭാവിയിൽ ഞങ്ങൾ അവൻ ടീമിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. കാരണം അവൻ ഒരു ഗെയിം ചേഞ്ചർ ആണ്. ഈ ഫോർമാറ്റിൽ അതാണ് വേണ്ടത്. അവനെ നിലനിർത്താൻ എന്തു ചെയ്യാനാകും എന്ന് ഞങ്ങൾ നോക്കും.” ഗാംഗുലി കൂട്ടിച്ചേർത്തു

Exit mobile version