കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഫ്രാഞ്ചൈസി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി

ഐപിഎലിനായി യുഎഇയില്‍ ആദ്യം എത്തിയ സംഘം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആയിരുന്നുവെങ്കിലും തങ്ങളുടെ തുടക്കം അത്ര മികച്ചതായിരുന്നില്ലെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. കൊറോണ കേസുകള്‍ ക്യാമ്പില്‍ കണ്ടെത്തിയതോടെ തങ്ങള്‍ക്ക് കാര്യങ്ങള്‍ അല്പം പ്രയാസം സൃഷ്ടിച്ചുവെങ്കിലും ഫ്രാഞ്ചൈസി അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു.

സംയമനത്തോടെ കാര്യങ്ങളെ സമീപിച്ച ടീം താരങ്ങളെയും സ്റ്റാഫ് അംഗങ്ങളെയും മികച്ച രീതിയിലാണ് നോക്കിയതെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. താരങ്ങളും സംയമനത്തോടെയാണ് തങ്ങളുടെ ഹോട്ടല്‍ മുറിയില്‍ ഈ കാലം ചെലവഴിച്ചതെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു. പരിശീലനത്തിലേക്ക് നേരത്തെ എത്തുവാന്‍ കഴിയാത്തതിന്റെ വിഷമം താരങ്ങളിലുണ്ടായിരുന്നുവെങ്കിലും താരങ്ങളെല്ലാം ഈ സാഹചര്യത്തോട് മികച്ച രീതിയിലാണ് പ്രതികരിച്ചതെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി.

Exit mobile version