ഫാബിയൻ അല്ലൻ മുംബൈയിലേക്ക്, 25 താരങ്ങളെയും സ്വന്തമാക്കി മുംബൈ

ഐപിഎൽ ലേലത്തിന്റെ ആദ്യ ദിവസം ഇഷാന്‍ കിഷന് മാത്രം പണം ചെലവാക്കി അധികം താരങ്ങളെ ടീമിലെത്തിക്കാതെ പഴി കേട്ട മുംബൈ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ടീമിൽ എടുക്കാവുന്നതിൽ മുഴുവന്‍ താരങ്ങളായ 25 പേരെയും ടീമിലേക്ക് എത്തിച്ചു. അവസാന സെഷനിൽ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയൻ അലനെ ടീമിലേക്ക് എത്തിക്കുവാന്‍ ടീമിന് സാധിച്ചു. 75 ലക്ഷം ആണ് താരത്തിന്റെ വില.

അന്മോൽപ്രീത്(20 ലക്ഷം), രമൺദീപ്(20 ലക്ഷം), രാഹുല്‍ ബുദ്ദി(20 ലക്ഷം), ഹൃതിക് ഷൗക്കീന്‍(20 ലക്ഷം), ആര്യന്‍ ജുയൽ(20 ലക്ഷം) എന്നിവരെയും മുംബൈ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

Exit mobile version