ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎൽ കളിക്കും, അറിയിപ്പുമായി ബിസിസഐ

ഐപിഎൽ 2021ന്റെ ദുബായ് പതിപ്പിൽ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ബിസിസിഐ. ഇംഗ്ലണ്ട് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയിൽ അനുകൂല നിലപാട് ബിസിസിഐയ്ക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്.

ടി20 ലോകകപ്പ് അടുത്തിരിക്കുന്നതിനാലും വേറെ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാലും ഐപിഎൽ കളിക്കുവാന്‍ പല ബോര്‍ഡുകളും വിമുഖത കാണിച്ചിരുന്നുവെങ്കിലും അവരുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തുകയാണ്.

വിന്‍ഡീസും ന്യൂസിലാണ്ടും തങ്ങളുടെ ഐപിഎൽ താരങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ തന്നെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 19ന് ആണ് ഐപിഎൽ ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പരമ്പര മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചതോടെയാണ് ഇതേ സാധ്യമായത്.