മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുക ആഗ്രഹം: ഷപൂര്‍ സദ്രാന്‍

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ടീമെന്നും അടുത്ത സീസണില്‍ ടീമിനു വേണ്ടി കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അറിയിച്ച് അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ ഷപൂര്‍ സദ്രാന്‍. 2012 ശ്രീലങ്കയിലെ ലോക ടി20യില്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ പുറത്താക്കിയാണ് ഷപൂര്‍ സദ്രാന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒട്ടനവധി അഫ്ഗാനിസ്ഥാന്‍ താരങ്ങളെ ലേലത്തിലൂടെ പല ഫ്രാഞ്ചൈസികളും സ്വന്തമാക്കിയിരുന്നു. സമാനമായ ഭാഗ്യം അടുത്ത സീസണില്‍ തനിക്കും ലഭിക്കുമെന്നാണ് അഫ്ഗാന്‍ പേസറുടെ പ്രതീക്ഷ. ആ അവസരം മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണെങ്കില്‍ ഇരട്ടി മധുരമായിരിക്കുമെന്നാണ് ഷപൂര്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial