Matheeshapathirana

മതീഷ പതിരാനയെ നെറ്റ്സിൽ നേരിടുവാന്‍ ഇഷ്ടമല്ല, താരം ഞങ്ങളുടെ ടീമിലായത് ഭാഗ്യം – റുതുരാജ് ഗായക്വാഡ്

ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പ്രകടനം ആണ് ശ്രീലങ്കന്‍ യുവതാരം മതീഷ പതിരാന ഐപിഎലില്‍ പുറത്തെടുത്തിട്ടുള്ളത്. ഇപ്പോള്‍ താരത്തിനെ പുകഴ്ത്തി ടീമംഗമായ റുതുരാജ് ഗായക്വാഡ് രംഗത്തെത്തിയിട്ടുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന റുതുരാജ് പറയുന്നത് താന്‍ മതീഷ പതിരാനയെ നെറ്റ്സിൽ നേരിടുവാന്‍ ഇഷ്ടപ്പെടുന്നില്ല.

താരത്തെ പിക് ചെയ്യുവാന്‍ വളരെ പ്രയാസമാണെന്നും ബോളിന്റെ ലെംഗ്ത്ത് ജഡ്ജ് ചെയ്യുവാനും പ്രയാസമാണെന്ന് പറഞ്ഞ റുതുരാജ് താരം ഞങ്ങളുടെ ടീമിലായത് ഭാഗ്യമായി എന്നും കൂട്ടിചേര്‍ത്തു. താന്‍ നെറ്റ്സിൽ ഫേസ് ചെയ്യുവാന്‍ ആഗ്രഹിക്കാത്ത താരമാണ് മതീഷ പതിരാന എന്നും റുതുരാജ് വ്യക്തമാക്കി.

Exit mobile version