ഐപിഎൽ നേരത്തെ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസി

ബിസിസിഐയോട് ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് അറിയിച്ച് ഐസിസി. ലഭിയ്ക്കുന്ന വിവരം പ്രകാരം ലോകകപ്പ് 18 ഒക്ടോബറിന് തുടങ്ങുമെന്നതിനാൽ തന്നെ ഐപിഎൽ ഇത്രയും നീട്ടുവാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

സെപ്റ്റംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനൽ നടത്താമെന്നായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. പൂര്‍ണ്ണമായ ഫിക്സ്ച്ചര്‍ ഈ മാസം അവസാനം മാത്രമാകും പുറത്ത് വരുന്നതന്നതിനാൽ തന്നെ ഇനി രണ്ട് മത്സരങ്ങള്‍ നടത്തുന്ന ദിവസങ്ങള്‍ വര്‍ദ്ധിപ്പിച്ച് മത്സര ദിനങ്ങള്‍ കുറയ്ക്കുക എന്ന പോംവഴിയാണ് ബിസിസിഐയുടെ കൈയ്യിലുള്ളത്.

Exit mobile version