ഡികെ ദി ഫിനിഷർ, വിക്കറ്റിന് പിന്നിലും മുന്നിലും

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ അവസാന പത്തിലേക്ക് കടന്നിരിക്കുന്നു. ഇനി നമ്മൾ ശരിയായ ക്രിക്കറ്റിനെ കുറിച്ചു ചിന്തിച്ചു തുടങ്ങണം. ഐപിഎൽ മഹാശ്ചര്യം, നമുക്ക്‌ കിട്ടണം വേൾഡ് കപ്പ്! ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന T20 സീരീസിനുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും എന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വേൾഡ് കപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു ടീമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷെ ബിസിസിഐയാണ്, ന്യായീകരണങ്ങളുടെ DRS എടുക്കാൻ മിടുക്കന്മാരാണ്.

ഇത്തവണത്തെ ഐപിഎൽ, ഇന്ത്യൻ സിലക്ടേഴ്സിന് വല്ലാത്ത തലവേദനയാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്. ക്യാപ്റ്റൻ അടക്കമുള്ള മുൻനിര കളിക്കാരെല്ലാം തന്നെ മോശം പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്, ബാറ്റ്സ്‌മെന്റെ കാര്യത്തിലും ബോളേഴ്സിന്റെ കാര്യത്തിലും. പക്ഷെ വിക്കറ്റിന് പുറകിലുള്ള പൊസിഷനാണ് അവരെ ഏറ്റവും കുഴപ്പിക്കുന്നത്.20220516 101336

വൃദ്ധിമാൻ, സഞ്ജു, പന്ത് തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പർ എന്ന നിലയിൽ മോശമല്ലാത്ത പ്രകടനമായിരിന്നു. പക്ഷെ,
ഇത്തവണ ഒരു ഫീനിക്സ് പക്ഷിയെ പോലെ വിക്കറ്റിന് പിന്നിൽ പറന്ന് പൊങ്ങിയ കളിക്കാരനാണ് ഡികെ അഥവാ ദിനേശ് കാർത്തിക്ക്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലക്ക് നേരത്തേക്കാൾ മെച്ചപ്പെട്ടു എന്ന് മാത്രമല്ല, ഒരു തെറ്റും വരുത്താതെയുള്ള പ്രകടനമാണ് ഡികെ പുറത്തെടുത്തത്. 36 വയസ്സിന്റെ കുറവ് പറയുന്നവർക്ക് 26 വയസ്സിന്റെ ചുറുചുറുക്കാണ് ഡികെ കാട്ടികൊടുത്തത്. ഇന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പേരുകളിൽ ഏറ്റവും മുന്നിൽ ദിനേശ് കാർത്തിക്കാണ് എന്ന് നിസ്സംശയം പറയാം.

പക്ഷെ ദിനേശിന്റെ പ്ലസ് പോയിന്റ് വിക്കറ്റിന് പുറകിലല്ല, മുൻപിലാണ് ലോകം കണ്ടത്. ഒരു പവർഹിറ്റർ & ഫിനിഷർ എന്ന നിലക്ക് ഡികെ നിറഞ്ഞാടുന്ന കാഴ്ചയാണ് ആർസിബി ഇന്നിംഗ്സുകളിൽ കണ്ടത്. മുമ്പൊന്നും ഡികെ ഏറ്റെടുത്തിട്ടില്ലാത്ത ഒരു ഭാവമായിരുന്നു അത്. ഇന്ത്യൻ നിരയിൽ എല്ലാക്കാലത്തും ഉണ്ടായിരുന്ന ഒരു കുറവായിരുന്നു ഈ അഗ്ഗ്രഷൻ. പലരും വാലറ്റത്ത് വന്ന് ഒറ്റപ്പെട്ട പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ടെങ്കിലും, ഒരു സ്ഥിരം ഫിനിഷറുടെ കുറവ് നമുക്കുണ്ടായിരുന്നു. അതിന് മാത്രമായി ഒരു കളിക്കാരനെ തിരഞ്ഞെടുത്താൽ, മറ്റ് ഡിപ്പാർട്ട്‌മെന്റുകളിൽ നാം ആരെയെങ്കിലും ബലി കൊടുക്കേണ്ടി വരുമായിരുന്നു. പക്ഷെ ഒരു ടോപ്ക്ലാസ് വിക്കറ്റ് കീപ്പർ അതിന് താൻ തയ്യാറാണ്, തനിക്ക് പ്രാപ്തിയുണ്ട് എന്ന് പ്രകടനങ്ങളുടെ ഉദാഹരണ സഹിതം വിളിച്ചു പറയുമ്പോൾ സിലക്ടേഴ്സിന് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. ഒരു ബോളിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഡികെയുടെ ഈ റോളിനെ കാണേണ്ടത്. പരിഗണനയിലുള്ള മറ്റ് വിക്കറ്റ് കീപ്പർമാർ എല്ലാവരും നല്ല ബാറ്റ്‌സ്മാൻമാർ തന്നെ, പക്ഷെ നമുക്ക് കളിപ്പിക്കാൻ ബാറ്റസ്മാന്മാരുടെ കുറവില്ലല്ലോ. വേണ്ടത് ഒരു പക്കാ ഫിനിഷറെയാണ്, വിക്കറ്റിന് പിന്നിലും മുന്നിലും.

നമ്മുടെ സിലക്ടേഴ്‌സാണ്, ഭാവിയിലേക്ക് ഉറ്റു നോക്കി വേണം ടീമിനെ തിരഞ്ഞെടുക്കാൻ എന്നും, ഐപിഎൽ മാനദണ്ഡമല്ല പ്രധാനം എന്നുമൊക്കെ തിരിച്ചും മറിച്ചും പറഞ്ഞേക്കും. അത് കൊണ്ട് ദിനേശിന്റെ കാര്യം ഉറപ്പിക്കാൻ സമയമായിട്ടില്ല. ഡികെയുടെ ഭാഗ്യം നമ്മുടേതുമാകട്ടെ എന്നു മാത്രം പ്രാർത്ഥിക്കാം!