Site icon Fanport

ദിനേശ് കാര്‍ത്തിക്കിന് കഴിഞ്ഞ വര്‍ഷം ചെയ്യാനായത് ഇത്തവണ ചെയ്യാനായില്ല – ഫാഫ് ഡു പ്ലെസി

ഐപിഎലില്‍ കഴിഞ്ഞ സീസണിൽ മികച്ച കളി പുറത്തെടുത്ത് ഗെയിമുകള്‍ ഫിനിഷ് ചെയ്ത ദിനേശ് കാര്‍ത്തിക്കിന് ഇത്തവണ അതിന് സാധിച്ചില്ലെന്നും അത് ടീമിന് വലിയ തിരിച്ചടിയായി എന്നും പറഞ്ഞ് ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി. അഞ്ച്, ആറ്, ഏഴ് പൊസിഷനുകളിൽ മികച്ച ഹിറ്റര്‍മാരുള്ള ടീമുകളാണ് ഇത്തവണത്തെ ഐപിഎലില്‍ മികവ് പുലര്‍ത്തിയതെന്ന് മത്സരഫലങ്ങള്‍ പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ഐപിഎലില്‍ ആര്‍സിബിയ്ക്കായി വിരാട് കോഹ്‍ലി, ഫാഫ് ഡു പ്ലെസി, ഗ്ലെന്‍ മാക്സ്വെൽ എന്നിവരാണ് ബഹുഭൂരിഭാഗം സ്കോറിംഗും നടത്തിയത്. ഇവര്‍ക്ക് ശേഷം വരുന്ന താരങ്ങള്‍ക്ക് മികവ് പുലര്‍ത്താനാകാതെ പോയതും ടീമിന് വലിയ തിരിച്ചടിയായി.

Exit mobile version